ദേശീയപതാകയോട് അനാദരവ്; പോലീസ് കേസെടുത്തു

0

കാരക്കുന്ന് : കാരകുന്ന് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമൂഹവിരുദ്ധര്‍ ദേശീയപതാകയെ അവഹേളിച്ചതായി പരാതി. പ്രധാനാധ്യപികയുടെ പരാതിപ്രകാരം എടവണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂളില്‍ പതാക ഉയര്‍ത്തിയശേഷം 11 മണിയോടെയാണ് അധ്യാപകരും വിദ്യാര്‍ഥികളും പിരിഞ്ഞത്. തുടര്‍ന്ന് വൈകീട്ട് അഞ്ച്മണിയോടെ പതാക അഴിച്ചുവെക്കാന്‍ ചെന്നപ്പോള്‍ കാണാനുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. സമൂഹവിരുദ്ധര്‍ പതാക അഴിച്ച് നിലത്തിട്ട് ഇലകളാല്‍ മൂടാന്‍ ശ്രമിച്ച നിലയിലായിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്നും മുഖം നോകാതെ നടപടി എടുക്കണമെന്നും കാരക്കുന്നിലെ വിവിദ രാഷ്ടീയ പാർട്ടി നേതാക്കൽ പറഞ്ഞു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*