സ്നേഹ പൂര്‍വ്വം വായനക്കാരോട്,



ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന കാരക്കുന്ന്ക്കാര്‍ക്ക് നാട്ടിലെ വിവരങ്ങള്‍ യഥാസമയം തങ്ങളുടെ വിരല്‍ തുമ്പില്‍ എത്തിച്ച് കൊടുക്കുക എന്ന ഏക ഉദ്ദ്യേശ്യത്തോടെ കഴിഞ്ഞ 6 മാസത്തോളമായി ഒരു പറ്റം ചെറുപ്പക്കാര്‍ “കാരക്കുന്ന് ന്യൂസ്” തുടക്കം കുറിച്ചത്. ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഈ സംരംഭത്തെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയ നല്ലവരായ വായനക്കാർക്ക് നന്ദി അറിയിക്കുന്നു.

പ്രിയ കാരക്കുന്നകാരോടും
മാന്യ വായനക്കാരോടും ഞങ്ങള്‍ക്ക് ഒരു കാര്യം കൂടി ഉണര്‍ത്താനുണ്ട് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരു സാമ്പത്തിക ലാഭവുമില്ലാതെ വെറും നിസ്വാര്‍ത്ഥ സേവനമാണ് നടത്തുന്നത്. അത് കൊണ്ട് തന്നെ നിങ്ങളുടെ സഹകരണം അതാണ് ഞങ്ങള്‍ക്കുള്ള കരുത്ത്. നിങ്ങൾക്കു ലഭിക്കുന്ന കാരക്കുന്നിലേയും പരിസര പ്രദേശങ്ങളുടേയും ബന്ദപ്പെട്ട വാർത്തകള് അയച്ചു തരണമെന്ന് അപേക്ഷിക്കുന്നു. ഫേയ്സ് ബുക്കിലേ karakunnunews എന്ന ഐഡിയിലേക്കോ അല്ലെങ്കിൽ karakunnunews@gmail.com,ലേക്ക്കോ മെസ്സേജ് ആയിട്ട് അറിയിക്കുക.
കാരക്കുന്ന് ന്യൂസുമായി സഹകരിക്കാൻ വിവിധ സ്ഥലങ്ങളിൽ ഉള്ള
ഒരുപാട് നല്ലവരായ കാരക്കുന്നിലെ സുഹ്രത്തുക്കള് മുന്നോട്ട് വന്നിട്ടുണ്ട് എല്ലാവർക്കും നന്ദി അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
എല്ലാവര്‍ക്കും ഇതിന്റെ പിന്നണി പ്രവര്‍ത്തകരുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



എന്ന് -ചീഫ് എഡിറ്റര്‍-




Tags
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top