കാരക്കുന്ന് : കാരക്കുന്ന് അങ്ങാടിക്ക് സമീപം ജീപ്പിന് അരികുകൊടുക്കവേ കാര്‍ കുഴിയില്‍
വീണ സംഭവത്തില്‍ കരാറുകാരനെതിരെ പോലീസില്‍ പരാതി നല്‍കി. കരുവമ്പ്രം
പാലക്കുളം കിണറ്റിങ്ങല്‍ നൗഷാദ് (30) ആണ് കരാറുകാരന്‍ ഫാരിസിനെതിരെ മഞ്ചേരി
പോലീസ് സ്റ്റേഷനില്‍പരാതി നല്‍കിയത്. 10ന് രാത്രി 11.30നാണ് അപകടം.
കാരക്കുന്നില്‍ ഓവുപാലത്തിന് കുഴിച്ചകുഴിയിലാണ് കാര്‍ വീണത്. ഇവിടെ റോഡ്
പണി നടക്കുന്നതിന്റെ യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളോ സിഗ്‌നലോ
സ്ഥാപിച്ചിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. അപകടത്തില്‍ നൗഷാദിന്
സാരമായി പരിക്കേറ്റിരുന്നു.