മഞ്ചേരി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തു

മഞ്ചേരി: മെഡിക്കല്‍ കോളജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കുറച്ചുപേര്‍ ഈ ഉദ്ഘാടനത്തില്‍ നിന്നും മാറി നില്‍ക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം എട്ട് മെഡിക്കല്‍കോളേജുകളാണ് ആരംഭിച്ചിരിക്കുന്നത്. എത്രയും വേഗത്തില്‍ അത് ആരംഭിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇതില്‍ 4 എണ്ണത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും -മുഖ്യമന്ത്രി അറിയിച്ചു.
ഉദ്ഘാടനം കാണാന്‍ വന്‍ ജന പ്രവാഹമായിരുന്നു  ബഹുജന ഘോഷയാത്രയില്‍ മഞ്ചേരി വീര്‍പ്പുമുട്ടി.
അതെ സമയം മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രിയെ തടയാന്‍ എത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തുടരുകയാണ്. 
ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രിയെ തടയില്ലെന്നും കരിങ്കൊടിപ്രയോഗം മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്നാണ് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ആരോപണവിധേയനായ മുഖ്യമന്ത്രി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നാണ് സിപിഎം പറയുന്നത്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top