പന്തുരുളാന്‍ ഇനി 10 നാള്‍

മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിനും ഫെഡറേഷന്‍കപ്പിനും ഉദ്ഘാടനത്തിന് ഇനി 10 ദിവസം മാത്രം. ജില്ലയുടെ കായിക ചരിത്രത്തില്‍ നിര്‍ണ്ണായകമാവുന്ന സ്റ്റേഡിയം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ആദ്യഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളു. മൈതാനം ടര്‍ഫിങ്, ഗാലറി , കളിക്കാരുടെ ഡ്രസിങ് മുറികള്‍, ട്രാക്ക് തുടങ്ങിയവയില്‍ മിനുക്ക് പണികള്‍ മാത്രമാണ് ഇനിയുള്ളത്.

ടര്‍ഫിങ് രണ്ട് തവണ കൂടി പുല്ല് ക്രമപ്പെടുത്തലാണ് ബാക്കിയുള്ളത്. മൈതാനത്തിന് ചുറ്റും വേലി കെട്ടല്‍ അടുത്തദിവസത്തോടെ പൂര്‍ത്തിയാകും. പെയിന്റിങ്ങും ഗേറ്റ് നിര്‍മ്മാണവും പുരോഗമിക്കുകയാണ്. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തലിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പരിശീലനമൈതാനം നിരപ്പാക്കല്‍ നടക്കുകയാണ്. വാഹനപാര്‍ക്കിങ്ങിനാണ് സ്ഥലം ഉപയോഗിക്കുന്നത്. 2000 ത്തിലധികം വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്. തൊട്ടടുത്ത പറമ്പിലും മറ്റും കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ഫ്‌ളഡ്‌ലിറ്റ് 10 നകം സ്ഥാപിക്കും.

1200 ലക്‌സ് വെളിച്ചമാണ് സംഘാടകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗോള്‍പോസ്റ്റ് കഴിഞ്ഞദിവസം സ്ഥാപിച്ചു. സ്റ്റേഡിയത്തിലേയ്ക്കും ഓഫീസിലേയ്ക്കും ആവശ്യമായ കസേരകളും മറ്റ് ഉപകരണങ്ങളും പെയിന്റിങ് പൂര്‍ത്തിയായതിന് ശേഷം എത്തിയ്ക്കും. മൂന്ന് ടീമുകള്‍ താമസ സൗകര്യം തിരഞ്ഞെടുത്തിട്ടുണ്ട്. ഗോവ ടീം ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top