തൃക്കലങ്ങോട് പഞ്ചായത്തില്‍ പ്രസിഡന്റ് രാജിവെച്ചേക്കും

കാരക്കുന്ന്;  അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന ടീച്ചര്‍രാജിസന്നദ്ധത അറിയിച്ചതായി സൂചന
സ്ഥാനമൊഴിയാന്‍ സാവകാശംവേണമെന്ന് ലീഗ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ബുധനാഴ്ച രാത്രിയും തുടരുകയാണ്. വ്യാഴാഴ്ചവരെയാണ് രാജിവെക്കാന്‍ ലീഗ് സമയംനല്‍കിയിരിക്കുന്നത്. അല്ലാത്തപക്ഷം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ലീഗിലെ ഗ്രൂപ്പിസമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്നായിരുന്നു പി.കെ. മൈമൂനയുടെ നിലപാട്. ജില്ലാനേതൃത്വം ആവശ്യപ്പെട്ടിട്ടും രാജിവെക്കാത്തത് പ്രസിഡന്റിനെതിരെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസിന് ഒരുവര്‍ഷം പ്രസിഡന്റുസ്ഥാനം കൈമാറാമെന്ന യു.ഡി.എഫ് ധാരണയാണ് മാസങ്ങളായി തൃക്കലങ്ങോടുപഞ്ചായത്തില്‍ തര്‍ക്കങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും കാരണമായത്.
നിലവിലെ സ്ഥിതിയില്‍ അവിശ്വാസംകൊണ്ടുവന്ന് ഭരണംപിടിച്ചെടുക്കുന്നത് ഗുണംചെയ്യില്ലെന്നാണ് ഇടതുപക്ഷത്തിന്റെയും നിലപാട്. യു.ഡി.എഫിന് 12ഉം എല്‍.ഡി.എഫിന് 11ഉം അംഗങ്ങളാണുള്ളത്.
.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top