കേരഗ്രാമം പദ്ധതി

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
കേരഗ്രാമം പദ്ധതി
തൃക്കലങ്ങോട്:  സംസ്ഥാന സർക്കാറിന്റെ   'കേരഗ്രാമം' പദ്ധതിയിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിനെക്കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി. പഞ്ചായത്ത് ഭരണ സമിതി പ്രതിനിധികൾ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ .ടി. ജലീൽ മുഖാന്തരം കൃഷി വകുപ്പു മന്ത്രി എസ്. സുനിൽ കുമാറിന് സമർപ്പിച്ച  അപേക്ഷ പരിഗണിച്ചാണ് തൃക്കലങ്ങോടിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 76 പഞ്ചായത്തുകളിലാണ് സംസ്ഥാനത്ത് ഈ വർഷം പദ്ധതി  നടപ്പിലാക്കുന്നത്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടർ നാളികേര കൃഷിക്ക്  ഇത് പ്രയോജനപ്പെടും .
-കാരക്കുന്ന് ന്യൂസ്'
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top