DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Tuesday, 20 June 2023

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സഫ്രീനെയെ അനുമോദിച്ചു.




ചിനിക്കൽ : നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സഫ്രീനെയെയും എസ്. എസ്. എൽ.സി, പ്ലസ് ടു,എൻട്രൻസ് പരീക്ഷകളിൽ വിജയിച്ച വിദ്ധ്യർഥികളെയും അനുമോദിച്ച് തൃക്കലങ്ങോട് ചീനിക്കൽ യൂണിറ്റ് SFI, DYFI 


2023 വർഷത്തിലെ NEET മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 720 ൽ 650 മാർക്ക് നേടിയാണ് സഫ്രീന ഉന്നത വിജയം കരസ്ഥമാക്കിയത് പഠനകാലത്ത് തന്നെ ഡോക്ടർ ആവണമെന്ന പ്നത്തിന്റെ ആദ്യപടി കടന്നിരിക്കുകയാണ് ഈ വിദ്യാർത്ഥി.

ചീനിക്കലിലെ വടക്കൻ ഷരീഫ് -ഫരീദ ദമ്പതികളുടെ മകളാണ് സഫ്രീന.

 പ്രദേശത്തെ SSLC, പ്ലസ് ടു, എൻട്രൻസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.





ചടങ്ങ് SFI മലപ്പുറം ജില്ലാ സെക്രട്ടറി സഖാവ് ശിഹാബ് ഉദ്ഘാടനം ചെയ്തു. CPIM തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ

എൻ. എം കോയമാസ്റ്റർ, ബാപ്പുട്ടി പുതുങ്കറ, മുപ്പത്തിനാല് ബ്രാഞ്ച് സെക്രട്ടറി ഷിജു കൃഷ്ണ, DYFI മേഖല ട്രഷറർ ശരത്, മേഖലാ സെക്രട്ടറിയേറ്റ് അംഗം നിഷാദ്. പി , ഹരിപ്രസാദ്,

മഹഷൂക്ക് എന്നിവർ സംസാരിച്ചു.


 ജിത്തു, ഷിജിൻ കുമാർ, മുനീർ.എൻ, റാഷിദ്‌.കെ. ടി, രാകേഷ്,കബീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


 കൂടുതൽ വാർത്തകൾക്ക് 👇


http://varthamalayalam.blogspot.com/2023/06/blog-post.html


 തൃക്കലങ്ങോടിലെ  

 വാർത്തകൾക്കും വിശേഷങ്ങൾക്കും 

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.


https://chat.whatsapp.com/FbIjwkHK0piE7fJcIRUo2l

No comments:

Comments System

blogger/disqus/facebook

Disqus Shortname

designcart