സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ആനക്കോട്ടുപുറം മഹല്ല് ഖാളിയായി ചുമതലയേറ്റു.

കാരക്കുന്ന്: ആനക്കോട്ടുപുറം ഓത്തുപള്ളി നൂറുൽ ഈമാൻ മഹല്ല് ഖാളിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ  ചുമതലയേറ്റു.
ഇന്ന് ജുമുഅക്ക് ശേഷം നടന്ന സ്ഥാനോഹരണ   ചടങ്ങിൽ മഹല്ല് പ്രസിഡണ്ട്  കുഞ്ഞിപ്പ ഹാജിയുടെ അധ്യക്ഷതയിൽ, ഖത്തീബ് അൻസാർ റഹീം ഫൈസി  ഉദ്ഘാടനം ചെയ്തു.
ധാർമിക മൂല്യമുള്ള ഉത്തമ  സമൂഹത്തെയാണ്  കാലഘട്ടത്തിന് ആവശ്യമെന്നും  പണ്ഡിതന്മാരും  രക്ഷിതാക്കളും    അതിനു വേണ്ട ബോധവൽക്കരണ  പ്രവർത്തനങ്ങൾ മഹല്ലുകളിൽ നടത്തണമെന്നും  തങ്ങൾ ഓർമ്മിപ്പിച്ചു.
സ്ഥാനോഹരണ വസ്ത്രം  സെക്രട്ടറി ഹക്കീം ഹാജി  നിർവഹിച്ചു. വർക്കിംഗ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ സ്വാഗതവും  എൻ സി കരീം ഹാജി നന്ദിയും പറഞ്ഞു

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top