വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തൃക്കലങ്ങോട് പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ 345011 രൂപ നൽകി പങ്കാളികളായി.
ഞങ്ങളുമുണ്ട് കൂടെ എന്ന ആശയം മുന്നോട്ടുവച്ച് പഞ്ചായത്തിലെ 23 വാർഡിലെയും കുടുംബശ്രീ/ അയൽക്കൂട്ടം പ്രവർത്തകർ തങ്ങളാൽ കഴിയുന്ന വിഹിതം നൽകിയാണ് ഇത്രയും വലിയ തുക സമാഹരിച്ചത്.
വാർഡിൽ നിന്നുമുള്ള പണം CDS മുഖാന്തരം ശേഖരിച്ച് പഞ്ചായത്ത് തലത്തിൽ മുഴുവൻ വാർഡിലെയും പണം CDS ചെയർപേഴ്സൺ സജിനി മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന് കൈമാറി.
എല്ലാ ജില്ലകളിൽ നിന്നുമുള്ള പണം ശേഖരിച്ച് സംസ്ഥാനതലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.