ചർച്ച പരാജയം മിന്നൽ പണിമുടക്ക് തുടരും

0


മഞ്ചേരി പോളിടെക്നിക് വിദ്യാർത്ഥികൾ  ബസ് ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ തുടങ്ങിയ കോഴിക്കോട് മഞ്ചേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് പണിമുടക്ക് ഇന്നും തുടരും.
ബസ് ജീവനക്കാരനെ സംഘം ചേർന്ന്  ആക്രമിച്ച  വിദ്യാർഥികൾക്കെതിരെ   നടപടിയെടുക്കാത്തതിൽ  പ്രതിഷേധിച്ചാണ്  മിന്നൽ പണിമുടക്ക് തുടരുന്നത്.
സമരം അവസാനിപ്പിക്കുവാൻ മഞ്ചേരി എസ്ഐ   വിളിച്ചു ചേർത്ത  യോഗത്തിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യണമെന്ന്  ബസ് തൊഴിലാളികൾ ആവശ്യപ്പെട്ടു.
അറസ്റ്റ് രേഖപ്പെടുത്തി വിദ്യാർത്ഥികൾക്ക്  ജാമ്യം നൽകാമെന്ന് പോലീസ് പറഞ്ഞെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല.
ഇതോടെ ചർച്ച അലസി പിരിഞ്ഞു.
56 ബസ്സുകൾ ആണ്  പണിമുടക്കിൽ പങ്കെടുത്തത്.
എന്നാൽ 
 സ്വകാര്യ ബസ് മിന്നൽ പണിമുടക്കിൽ  ദുരിതത്തിൽ ആയ യാത്രക്കാർക്ക്  കെ.എസ്.ആർ.ടി.സി അധിക ബസ് സർവീസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി.
ചർച്ചയിൽ ബസ് ഉടമകളായ ദിനേശ് കുമാർ,pta സലാം, നിഖിൽ പാലക്കൽ, വക്കിയത്ത് കോയ,വലിയാട് ഹനീഫ, തൊഴിലാളി യൂണിയൻ ഭാരവാഹികളായ ശിവദാസൻ, ശിഹാബ്, ഷറഫുദ്ദീൻ,ഹംസ കുട്ടിക്കണ്ടം,ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°
നാട്ടിലുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/FCJjw4ql5JY19cpdfAAraB
°°°••••••••••••••••••••••••••°°°

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top