മരത്താണിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ; ആശങ്കയിൽ പ്രദേശവാസികൾ


മരത്താണി : തൃക്കലങ്ങോട് മരത്താണിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ.ഒരാഴ്ച മുമ്പ് 
ചെരണി പന്നിപ്പാറ റോഡിലാണ് ആദ്യം പുലിയെന്ന് സംശയിക്കുന്ന വന്യ ജീവി കാറിനു കുറുകെ ഓടിയത് കണ്ടത്. പിന്നീട് രണ്ട് ദിവസം മുമ്പ് കിടങ്ങഴി മരത്താണി റോഡിൽ നാഷണൽ ഗ്ലാസ്‌ ഗോഡൗണിനു മുമ്പിൽ 
നിദിൻ എന്ന ചെറുപ്പകാരൻ ജിമ്മിൽ പോയി ബൈക്കിൽ മടങ്ങുമ്പോഴായാണ് പുലി ഓടിമറയുന്നതു കണ്ടെത്.
വീണ്ടും ഇന്നലെ രാത്രി 8:30 മണിക്ക് ശേഷം സുനീർ പേരൂറും കുടുംബവും മരത്താണി പുൽക്കലകണ്ടി ഭാഗത്ത് 
 പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ കാണുകയും ഇതേ സ്ഥലത്ത് വെച്ച് തന്നെ രാത്രി 12 മണിക്ക് ശേഷം ജോലി കഴിഞ്ഞു മടങ്ങവേ കൊങ്ങൻ നിസാമും പുലിയെ കണ്ടതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാർ.
വാർഡ്‌ മെമ്പർ കെ ടി ലൈല ജലീലും മറ്റു ബന്ധപ്പെട്ടവരും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇന്ന് രാവിലെ ഉദ്യോഗസ്ഥരെത്തി  സ്ഥിതിഗതികൾ വിലയിരുത്തി.
പുലിയെന്ന് ഉറപ്പിക്കാൻ പറ്റുന്ന അടയാളങ്ങളൊ തെളിവുകളൊ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും 
രാത്രിയിലെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശഗമുണ്ട്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top