തൃക്കലങ്ങോട്: വർദ്ധിപ്പിച്ച രാസവളവില കേന്ദ്ര സർക്കാർ പിൻവലിക്കുക, സബ്‌സിഡി പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ട് കർഷകസംഘം മഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തൃക്കലങ്ങോട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കർഷകസംഘം മലപ്പുറം ജില്ലാ കമ്മറ്റി എക്സിക്യൂട്ടീവ് അംഗം കെ.ഹരിദാസൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.പി മധു അഭിവാദ്യം ചെയ്തു. രാംദാസ് മാസ്റ്റർ, മജീദ് മാസ്റ്റർ, പി.വിജയ കുമാർ, പ്രജീഷ്, സുരേഷ് ആലമ്പള്ളി തുടങ്ങിയവർ സംസാരിച്ചു
പി.ഗീത, അഷ്‌റഫ് കെ, സി.ടി മനോജ്, ബാപ്പുട്ടി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
രാജശേഖരൻ അധ്യക്ഷത വഹിച്ച ധർണ്ണയിൽ ഷിജു കൃഷ്ണ സ്വാഗതവും,
ഐ. രാജേഷ് നന്ദിയും പറഞ്ഞു.
No comments:
Post a Comment