മരത്താണി : ഓട്ടോറിക്ഷയില്‍ മദ്യവില്‍പന നടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി.
മരത്താണി തിരുമണിക്കര പടുപ്പിക്കുന്ന് സ്വദേശിയായ റിനേഷില്‍ നിന്നാണ് 22 ലിറ്റര്‍ മദ്യവും നാലായിരം രൂപയും വില്‍പനക്ക് ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടിയത്.
മുമ്പും അബ്കാരി കേസില്‍ പ്രതിയായാ റിനേഷ് മൊബൈല്‍ ബാര്‍ രൂപത്തില്‍ ആവശ്യക്കാര്‍ക്ക് ഓട്ടോയില്‍ മദ്യം എത്തിച്ചു വില്‍പന നടത്തുന്നതിനിടയിലാണ് പിടിയിലായത്.