സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഇന്ന് കാരക്കുന്നിൽ

കാരക്കുന്ന് : സയ്യിദ് മുഹമ്മദ്‌ സ്വാലിഹ് ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്നുവരുന്ന തൃക്കലങ്ങോട്  ഹിദായത്തു ത്വലബ ദർസ്  സിൽവർ  ജൂബിലി ആഘോഷവും ഒന്നാം സനദ് ദാന സമ്മേളനവും  സലാത്ത് മജ്ലിസും  ഇന്ന് കാരക്കുന്ന് പള്ളിപ്പടി സിറാജുൽ ഉലൂം മദ്രസ അങ്കണത്തിൽ  വെച്ച് നടക്കും.
 വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ  സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, ഫസൽ തങ്ങൾ ആലത്തൂർ പടി സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സയ്യിദ്  അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി  തങ്ങൾ, സയ്യിദ് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ, സലീം ദാരിമി ചെർള, സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അബ്ദുസ്സലാം മുസ്ലിയാർ ദേവർഷോല, മുനീർ ഹുദവി വിളയിൽ, അഡ്വക്കേറ്റ് യു എ ലത്തീഫ് എംഎൽഎ. തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top