ശക്തി തെളിയിച്ച് തൃണമൂൽ കോൺഗ്രസ് സമ്മേളനം


കാരക്കുന്ന് :  ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്  തൃക്കലങ്ങോട് പഞ്ചായത്ത്  കമ്മിറ്റി കാരക്കുന്ന് ജംഗ്ഷനിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
 ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിലാണ്  സംസ്ഥാന കൺവീനർ പി വി അൻവറിനെ വേദിയിലേക്ക് ആനയിച്ചത്.  വിശദീകരണ പൊതുയോഗം
ഹസ്സൈനാർ തരകന്റെ അധ്യക്ഷതയിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി വി അൻവർ ഉദ്ഘാടനം ചെയ്തു.
 സംസ്ഥാന തൃണമൂൽ യൂത്ത് കോ- കോർഡിനേറ്റർ അഡ്വക്കേറ്റ് സഹീദ് റൂമി മുഖ്യ പ്രഭാഷണം നടത്തി.

നിലമ്പൂർ മുനിസിപ്പൽ കൗൺസിലർ ഇസ്മായിൽ എരഞ്ഞിക്കൽ, AITC മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് സാജിദ് ബാബു, ജില്ലാ കമ്മിറ്റി അംഗം സിദ്ദിഖ് തുവൂർ, ബഷീർ തരകൻ, ചെറിയാപ്പു, നിസാർ ബാബു, ഫിറോസ് ബാബു തുടങ്ങിവർ ആശംസകൾ അർപ്പിച്ചു. സംസാരിച്ചു.
യോഗത്തിൽ മുഹമ്മദ്‌ റാസിൽ കെ സ്വാഗതവും ഷുക്കൂർ തോപ്പിൽ നന്ദിയും പറഞ്ഞു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top