തൃക്കലങ്ങോട്: പാലക്കാട് MLA യും യൂത്ത് കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്
DYFI തൃക്കലങ്ങോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
DYFI മേഖല സെക്രട്ടറി ശരത് സുന്ദർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡണ്ട് നിഷാദ്. പി
മേഖല വൈസ് പ്രസിഡണ്ട് ദീപക് എന്നിവർ സംസാരിച്ചു.
ജോയിൻ സെക്രട്ടറിമാരായ റാഷിദ് കളത്തിങ്ങൽ, സമീർ മരത്താണി, സെക്രട്ടറിയേറ്റ് അംഗം സന്തോഷ് ആനക്കോട്ടുപ്പുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.