തൃക്കലങ്ങോട്: മുസ്ലിം ലീഗിന്റെ വർഗീയതയിലും സാമ്പത്തിക തട്ടിപ്പിലും രാഹുൽ മാങ്കുട്ടത്തിലിന്റെ ലൈംഗിക പീഡനത്തിലും പ്രതിഷേധിച്ച് സിപിഐഎം തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരക്കുന്ന് ജംഗ്ഷനിൽ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി മുഹമ്മദ് റസാക്ക് ഉദ്ഘാടനം ചെയ്തു.
കെ കെ ജനാർദനൻ അധ്യക്ഷനായി. ജസീർ കു രിക്കൾ, കെ പി മധു, പി ടി രജിത, പി പി ഫാത്തിമ, ഗീത കരിക്കാട് എന്നിവർ സംസാരിച്ചു. പി രാജശേ ഖരൻ സ്വാഗതവും എം എ ജലീൽ നന്ദിയും പറഞ്ഞു.