ബ്രട്ടീഷുകാർക്കു മുമ്പിൽ നെഞ്ചുവിടർത്തി!

പുനർ നിർമിച്ച കാരക്കുന്നു മുത്തലാട്ട് ജുമാ മസ്ജിദ്(കാരക്കുന്ന് വലിയ പള്ളി/)

തീതുപ്പുന്ന ബ്രട്ടീഷുക്കാരന്റെ തോക്കുകളുടെ ഭീകര ഗർജ്ജനം എവിടെയോ പ്രതിധ്വനിക്കുന്നു....!കാരക്കുന്നിന്റെ മാപ്പിളമക്കൾ സാകൂതം കാതോർത്തു! കുതിരകുളമ്പടി ശബ്ദം ഉയർന്നു വരുന്നു!തോക്കുധാരികളായ ബ്രട്ടീ‍ഷുക്കാർ നിലമ്പൂരിലേക്കു മാർച്ചു ചെയ്യുകയാണ്. മുസ്ലിം വിരോധം മൂർചിച്ച വെള്ളക്കാർ കാഞ്ഞിരപ്പള്ളി അലവി മുസ്ലിയാർ,നെല്ലിപറമ്പൻ അവറാൻ കാക്ക, മണ്ടങ്കോടൻ അബ്ദുള്ള കാക്ക തുടങ്ങി പലരുടേയും വീടുകളിലേക്കു തീ എറിഞ്ഞു നശിപ്പിച്ചു! കാരക്കുന്നു വലിയപള്ളിക്കു മുന്നിൽ അവർ തടിച്ചു കൂടി! മുസ്ലിം പള്ളി തകർക്കുക തന്നെ..
കാക്കി പട്ടാളക്കാർ പള്ളിക്കു നേരെ തോക്കു നീട്ടി... അപ്പോഴതാ പള്ളിയുടെ അകത്തു നിന്നും ഒരു ധീരൻ ഓടിവരുന്നു..... മൈലാഞ്ചിയിട്ട നീണ്ട വട്ടത്താടി.ഗാംഭീര്യം സ്ഫുരിക്കുക്ക മുഖം,നീളൻ കുപ്പായം പള്ളി ഖതീബായിരുന്ന മണ്ടങ്കോടൻ അഹമ്മദ് ഹാജി ഉപ്പാപ്പ.....അദ്ദേഹം പള്ളിയുടെ മുമ്പിലെത്തി.തന്റെ ഖമീസിന്റെ ബട്ടനുകളയിച്ചു! തോക്കു ധാരികൾക്കു മുമ്പിൽ നെഞ്ചു വിടർത്തി അട്ടഹസിച്ചു..”ഈ പള്ളിയെ വെടി വെക്കരുത് എന്റെ നെഞ്ചത്തേക്കു വെക്കൂ.... ഇതാ....”ആ ധീര പണ്ഡിതന്റെ വിശ്വാസത്തിനു മുന്നിൽ ബ്രിട്ടീസുക്കാർക്കു പിടിച്ചു നിൽക്കാനായില്ല. ആരെങ്ങിലും അള്ളാഹുവിനെ പൂർണമായും ഭയപ്പെട്ടാൽ അവനെ എല്ലാവരും ഭയപ്പെടും എന്ന നബി വചനത്തിന്റെ അന്വർഥം.
അവരുടെ തോക്കുകൾ ശബ്ദിച്ചില്ല... ചെമ്മൺ പാതയിലൂടെ അവർ നിലമ്പൂരിലേക്കോടി...
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top