വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

ത്രക്കലങ്ങോട് : എളങ്കൂര്‍ മൈലൂത്ത് കുറ്റിപുളിയന്‍ പറങ്ങോടന്‍ എന്ന കുഞ്ഞിമാന്റെ മകള്‍ ശ്രുതി (15) യെ ശനിയാഴ്ച വൈകീട്ട് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വണ്ടൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. മറ്റു കൂട്ടുകാരികള്‍ക്ക് പ്ലസ്‌വണ്ണിന് പ്രവേശനം കിട്ടിയിട്ടും തനിക്ക് കിട്ടാത്തത് ശ്രുതിക്ക് മനോവിഷമമുണ്ടാക്കിയതായി പറയപ്പെടുന്നു. പിതാവ് പറങ്ങോടന്‍ കൂലിപ്പണിക്കാരനാണ്.
മാതാവ് ദേവയാനി അമ്മ. സഹോദരങ്ങള്‍: സൗമ്യ, ശരണ്യ, സോനു, സനൂപ്. മൃതദേഹം മഞ്ചേരി ജനറല്‍ ആസ്​പത്രി മോര്‍ച്ചറിയില്‍.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top