എടവണ്ണ ടൗണില്‍ മഞ്ഞപ്പിത്തം പടരുന്നു

എടവണ്ണ: ബസ് സ്റ്റാന്‍ഡ് പരിസരത്ത് മഞ്ഞപ്പിത്തം പടരുന്നു. സ്റ്റാന്‍ഡിന്  നൂറു മീറ്റര്‍ ചുറ്റളവിലുള്ള വ്യാപാര സ്ഥാപനങ്ങളിലെ ഇരുപതോളം ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചത്. ടൗണില്‍ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥിര സംവിധാനമില്ലാത്തതും മഴക്കാലമായതോടെ മസ്ജിദ് ബസാറിന്  മുന്നില്‍ വെള്ളം  കെട്ടിനില്‍ക്കുന്നതും രോഗങ്ങള്‍ പടരാന്‍ കാരണമാകുന്നതായും പരാതിയുണ്ട്. മഴ കനത്തതോടെ സമീപത്തെ കിണറുകളും സെപ്റ്റിക് ടാങ്കുകളും ഒരേ ജലനിരപ്പിലാകുന്നുണ്ട്.
ടൗണില്‍ അഴുക്കു ചാലുകള്‍ വര്‍ഷങ്ങളായി വൃത്തിയാക്കാത്തതിനാല്‍ അടഞ്ഞ നിലയിലാണ്. എടവണ്ണ ഗ്രാമപഞ്ചായത്ത് ഓഫിസ് വളപ്പില്‍ കൂട്ടിയിട്ട ടാര്‍ നിറച്ച വീപ്പകളും സമീപത്തെ മാലിന്യ കൂമ്പാരവും കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറി. അധികൃതരുടെ അനാസ്ഥയാണ് മാരകരോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top