മയ്യത്ത് കബറടക്കി..

കാരക്കുന്ന്:  സൗദി യിൽ മരണപ്പെട്ട കോട്ടക്കൽ റസാഖ് ന്റെ മയ്യത്ത് നാട്ടിൽ കൊണ്ട് വന്നു. ആനക്കോട്ടുപുറം വലിയ ജുമഅത്ത് പള്ളിയിൽ മറവ് ചൈതു.കഴിഞ്ഞ 14 നായിരുന്നു നാടിനെ ദുഖത്തിലാക്കിയ റസാഖിന്റെ മരണം ,റസാഖ് നാട്ടിൽ നിന്നും തിരിച്ചു സൌദിയിൽ എത്തിയിട്ട്  അഞ്ച് മാസമേ ആയിട്ടൊള്ളു. കാരക്കുന്ന് ആമയൂർ റോഡിൽ താമസിച്ചിരുന്ന റസാഖ്  അവിടുന്ന് താമസം മാറി ഭാര്യ വീടായ ആനക്കോട്ടുപ്പുറത്തേക്ക് മാറിയിരുന്നു.മുംബും ഹാര്ട്ട് അറ്റാക്ക്  ഉണ്ടായിരുന്ന റസാഖ്   സൌദിയിൽ വെച്ച് ഒരു ഓപ്പറേഷൻ എല്ലാം കഴിഞ്ഞു നിൽക്കുംഭോയായിരുന്നു മറ്റൊരു അറ്റാക്ക്  ഉണ്ടായത്.റസാഖിന്റെ സൗദി യിലൂള്ള ബന്ദുക്കളാണ് മയ്യത്ത് നാട്ടിൽ എത്തിക്കാൻ മുംകൈ എടുത്തത്. ഇന്ന് രാവിലെ പത്ത് മണിക്കു നാട്ടിൽ എത്തി 11 മണിയോടെ മയ്യത്ത് കബറടക്കി.
മരണവിവരം ഭാര്യയേയും കുട്ടികളേയും ദിവസങ്ങൾ കഴിഞ്ഞാണു ബന്ദുക്കൾ അറിയിച്ചത്. അറിഞ്ഞതോടെ ഭാര്യയുടെയും കുട്ടികളുടേയും സങ്കടം അടക്കാൻ അയൽ വാസികളും ബന്ദുക്കളും നന്നായി പാടുപെട്ടു. നാലുമക്കളിൽ ഒരു പെൺക്കുട്ടിയും 3 ആൺക്കുട്ടികളുമാണ്.


#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top