കാരക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രയാസങ്ങളുടെ നടുവില്‍

ടിസ്ഥാന സൗകര്യമൊരുക്കാതെ കോഴ്‌സുകള്‍ വാങ്ങിക്കൂട്ടിയത് മൂലം കാരക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രയാസങ്ങളുടെ നടുവില്‍. ഫണ്ടിന്റെ കമ്മിയും അനാസ്ഥയും മൂലം പുതിയ കെട്ടിടത്തിന്റെ പണി ഇഴഞ്ഞ് നീങ്ങിയതോടെ പഠനം പ്രതിസന്ധിയിലാണ്. എട്ടുമുതല്‍  പത്ത് വരെ നേരത്തെയുണ്ടായിരുന്ന സ്‌കൂളില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ കൂടി ലഭ്യമായത്. അശാസ്ത്രീയ കെട്ടിടസംവിധാനം കാരണം നേരത്തെ സ്‌കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്നു. രണ്ട് കെട്ടിടങ്ങള്‍ക്കിടക്കുള്ള സ്ഥലത്ത് കെട്ടിടം പണിതതോടെ സ്‌കൂളില്‍ ആവശ്യമായ വെളിച്ചവും വായുസഞ്ചാരവും ഇല്ലാതെയായി ഒപ്പം കളിസ്ഥലമോ മറ്റ് ഭൗതിക സൗകര്യങ്ങളോ നഷ്ടപ്പെടുകയും ചെയ്തു. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ മാത്രം 4 ബാച്ചുകള്‍ ഉണ്ട്. 480 കുട്ടികളും. കഴിഞ്ഞ വര്‍ഷം  ക്ലാസ്സുകള്‍ തൊട്ടടുത്ത് ടാര്‍പോളിന്‍ ഷെഡില്‍  വാടകയ്ക്കായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അത് സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചതു കാരണം കഴിഞ്ഞ വര്‍ഷം ഈ ക്ലാസുകള്‍ കൂടി സ്‌കൂളിലേക്ക് മാറ്റിയതോടെ പ്രതിസന്ധി രൂക്ഷമായി. ഹൈസ്കൂള്‍  വിഭാഗത്തിന്റെ സ്മാര്‍ട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നിവയൊക്കെ ക്ലാസ്സ് റൂമുകളായി. എച്ച്.എസ്.സി ക്ലാസ് പ്രവര്‍ത്തിക്കുന്നത്. 67 കുട്ടികള്‍ ഇരിക്കുന്ന ക്ലാസ് മുറികളും 52 സ്റ്റാഫ് ഇരിക്കുന്ന ഒറ്റ സ്റ്റാഫ്റൂമും കാരക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മാത്രം കാഴ്ചയാവും. കുടിവെള്ളമില്ല, വെളിച്ചമില്ല, ക്ലാസ്സ് റൂമുകളില്‍ നിന്ന് തിരിയാനിടമില്ല എന്നാലും 1500 ഓളം വരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒന്നിനും രണ്ടിനും അയല്‍വാസിയുടെ മരത്തിന്റെയോ മതിലിന്റെയോ മറ വേണം. നാല് മുറികളുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാതെ മഴനനഞ്ഞ് കിടക്കുന്നത്. പൊളിച്ച മേല്‍ക്കൂരയുടെ കഴുക്കോല്‍, ഓട് തുടങ്ങിയവയും മഴയില്‍ ചിതലരിച്ച് നശിക്കുന്നു. ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 12 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന 2 ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ നിര്‍മാണം മൂന്ന് വര്‍ഷമായിട്ടും തീര്‍ന്നിട്ടില്ല. എം.പി, എം. എല്‍. എ ഫണ്ട്  ഒരുക്ലാസിനും അനുവദിക്കപ്പെട്ടിട്ടില്ല.  ജില്ലാപഞ്ചായത്ത് ഫണ്ടില്‍ അറ്റകുറ്റപണിക്കായി അഞ്ചുലക്ഷം അനുവദിച്ചിട്ടുണ്ട്. പക്ഷേ പണിയൊന്നും നടക്കുന്നില്ല. ആസ്ബറ്റോസ് മേല്ക്കൂരക്ക് നിരോധനം ഉണ്ടെങ്കിലും നിവൃത്തികേട് കൊണ്ട് , പൊട്ടിചോര്‍ന്നൊലിക്കുന്ന ആസ്ബറ്റോസ് റൂമിലാണ് 5 ക്ലാസ്സ് പ്രവര്‍ത്തിക്കുന്നത്. അതേസമയം പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കണമെന്ന നിര്‍ദേശമാണ് ജില്ലാ പഞ്ചായത്തില്‍നിന്ന് ലഭിച്ചതെന്ന് പറയുന്നു. നിലവില്‍ അസൗകര്യങ്ങള്‍ക്ക് നടുവില്‍ വിദ്യാര്‍ഥികള്‍ വീര്‍പ്പുമുട്ടുകയാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് പ്രത്യേകം കെട്ടിടമില്ലാത്തതിനാല്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ മുറികള്‍ ഉപയോഗിക്കേണ്ടി വരുന്നു. ലാബുകളിലും സ്മാര്‍ട്ട് ക്ലാസ് മുറികളിലുമൊക്കെയാണ് ഇപ്പോള്‍ കുട്ടികള്‍ പഠനം നടത്തുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലേക്ക് അടിയന്തരമായി പുതിയ കെട്ടിടം അനുവദിക്കണമെന്നും പൊളിച്ചിട്ട കെട്ടിടത്തിന്റെ പ്രവൃത്തി ഉടന്‍ നടത്തുകയും വേണം.
ഗ്രാമപ്പഞ്ചായത്ത്  നിര്‍മല്‍ പുരസ്കാര്‍‍  ഫണ്ടുപയോഗിച്ച് മൂത്രപ്പുര നിര്‍മിക്കാനനുവദിച്ച പണം രണ്ട് വര്‍ഷമായി കൃത്യമായി വിനിയോഗിക്കാതെ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സ്‌കൂള്‍ പി.ടി.എ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിനായി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ മലപ്പുറം ജില്ലാ കളക്ടര്‍ അടക്കമുള്ള ഉന്നതര്‍ക്ക് പരാതി നല്‍കാനും നിയമനടപടികള്‍ കൈക്കൊള്ളാനുമുള്ള തീരുമാനത്തിലാണ് പി.ടി.എ ഇപ്പോള്‍. കുട്ടികളില്‍ നിന്ന് പി.ടി.എ. ഫണ്ട് രൂപത്തില്‍ പിരിച്ചെടുക്കുന്ന ചെറിയ തുക മാത്രമാണ് ഇപ്പോള്‍ സ്കൂള്‍‍ അറ്റകുറ്റപണികള്‍ക്കുപയോഗിക്കുന്നത്.
prokkarakunnu

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top