തൃക്കലങ്ങോട്: വെള്ളിയാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കരിക്കാട് ദേവസ്വം ജീവനക്കാരുടെ നിസ്സഹകരണ സമരം ജീവനക്കാരും ഭക്തജനങ്ങളും ഒത്തുചേര്‍ന്ന് നടന്ന യോഗ ധാരണയനുസരിച്ച് മാറ്റിവെച്ചു. ശമ്പള വര്‍ധനവ് സംബന്ധിച്ച് ജൂലായ് 15ന് മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുമായി ചര്‍ച്ചനടത്തി തീരുമാനമുണ്ടാക്കുമെന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവെച്ചത്. പരിഹാരമുണ്ടായില്ലെങ്കില്‍ 16 മുതല്‍ സമരം തുടങ്ങുമെന്നും ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്.