
തൃക്കലങ്ങോട്: നടുവത്ത് ശിവ മഹാവിഷ്ണുക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടന്നു. തൃക്കളം ശിവക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. വിജയന്‍ നായരായിരുന്നു മുഖ്യ കര്‍മി. ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് ക്ഷേത്രസമിതി ഭാരവാഹികളായ തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി, മാനേജര്‍ മുങ്ങേര സദാശിവന്‍, യു. ശ്രീനിവാസന്‍, മാങ്ങാമഠത്തില്‍ വേണുഗോപാലന്‍, നന്നാട്ടുപുറത്ത് കുട്ടന്‍, മുങ്ങേര ബാബു, കളരിക്കല്‍ ബാബുരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.