കാരക്കുന്ന്: കാരക്കുന്നിലെ തൊഴിലാളികളും കച്ചവടക്കാരും ഇപ്പൊ നന്നായി ഹിന്ദി സംസാരിക്കും നാട്ടിൽ കൂലിപ്പണികാർക്കു ദിവസകൂലി 500 ഉം 550 ആയിട്ടുള്ള ഈ സാഹജര്യത്തിലാണ് നട്ടിലുള്ള കോണ്ട്രാക്ടർ മാർ ബംഗാളികളായ കൂലിപണിക്കാരെ ഇറക്കുമതി ചൈതത്.
നാട്ടിലെ കൂലിപണിക്കാർക്കു 550 കൊടുത്തലും പണിക്കാരെ കിട്ടുന്നില്ല കിട്ടിയാൽ തന്നെ അവർ രണ്ടു ദിവസം പണിക്കു വന്നാൽ നാലു ദിവസം ലീവായിരിക്കും ഈ സാഹജര്യത്തിലാണു കോണ്ട്രാക്ടർമാർ ബംഗാളികളേ ഇറക്കാൻ നിർബദ്ദിധരാവുന്നത്.
ബംഗാളികളാവുംബൊ അവർക്കു കൂലിയും കുറവാണ് ലീവെടുക്കാതെ അവർ എന്നും നന്നായി ജോലിയും ചെയ്യും. ഇപ്പൊ ചില മുതലാളിമാർ ബംഗാളികൾക്കും നാട്ടിലുള്ള കൂലി തന്നെ കൊടുക്കുന്നവരും ഉണ്ട്.
ത്രക്കലങ്ങോട് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കോണ്ട്രാക്ടർമാർ ഉള്ള സ്ഥലവും അവരുടെ കേന്ദ്രവും കാരകുന്ന് ആമയൂർ റോഡാണ് അവിടെ എല്ലാ ദിവസവും രാവിലെ ബംഗാളികളേ കൊണ്ട് നിറഞ്ഞു നിൽക്കുന്ന കാഴിച്ചയാണ് ഉള്ളത്. ഇരുപത്തി അഞ്ചോളം ഉള്ള ചെറുതും വലുതുമായുള്ള കൺസ് ട്രക്ഷ്ൻ കമ്പനിയാണ് ആമയൂർ റോഡിൽ മാത്രമുള്ളത്. ഇവർക്കൊക്കെ ബംഗാളി തെഴിലാളികൾ ഉണ്ട് .
“ബംഗാളികൾ കൂടുതൽ ഉള്ളത് കൊണ്ട് അവർ കൂടുതൽ ഉപയോഗിക്കുന്ന ഭാക്ഷയായ ഹിന്ദി പടിക്കാൻ ഞങ്ങൾ നിർബദ്ദിദരായി” എന്നാണ് കച്ചവടക്കാരനായ ജാഫർ “കാരക്കുന്ന്ന്വ്യൂസി“ നോട് പറഞ്ഞു.
അതുപോലെ തന്നെ ബംഗാളികളുടെ കൂടെ ജോലി ചെയ്യുന്ന നാട്ടുകാരും., “ഹിന്ദി പടിക്കാൻ ഇപ്പൊ ഉത്തരേന്ത്യയിലോ ദുബൈലോ ഒന്നും പോവേണ്ടാ“ എന്നാണ് കാരക്കുന്നിലെ പ്രമുക കോണ്ട്ട്രാക്ട്ടറായ സലീം ന്റെ ജോലിക്കാരായ സർഫു,സുമ്മ,മുജീബ് മണ്ടങ്കോടൻ .... തുടങ്ങിയ തൊഴിലാളികൾ “കാരക്കുന്ന് ന്യൂസി”നോട് പറഞ്ഞത്.
ബംഗാളികൽ കൂടുതലും കാണപ്പെടുന്ന സ്ഥലം ആമയൂർ റോഡ് ആയതിനാൽ “നാമമില്ലാത്ത ഒരു അങ്ങാടി“യായ ആമയൂർ റോഡിനു “ബംഗാൾ സ്റ്റോപ്പ്, ബംഗാളി പടി, ബംഗാൾ അങ്ങാടി,ചോട്ടാ ബംഗാൾ,ഹിന്ദി കോർണർ.... എന്നൊക്കെ പേരിടാൻ ആമയൂർ റോഡിലുള്ള ചെറുപ്പക്കാർ മുന്നോട്ട് വരുന്നുണ്ട്...
-സ്വന്തം ലേഖകൻ-

