കാരക്കുന്നില്‍ ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു
July 16, 2011
കാരക്കുന്ന്: ആമയൂര്‍ റോഡ് ജങ്ഷനില്‍ ബസ്സും മിനിലോറിയും കൂട്ടിയിടിച്ച്
വിദ്യാര്‍ഥികളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 6.45നാണ്
മഞ്ചേരിയില്‍നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന ബസ്സും ലോറിയും
കൂട്ടിയിടിച്ചത്. പരിക്കേറ്റ മലപ്പുറം തൊടിയന്‍ അഷ്‌റഫ് (48),
ആനക്കോട്ടുപുറം കോട്ടമ്മല്‍ റുഖിയ (35), കോയമ്പത്തൂര്‍ പൊള്ളാച്ചി ആനമല
സത്യന്‍ (47) എന്നിവരെ ജനറല്‍ ആശുപത്രിയിലും മിനിലോറി ഡ്രൈവര്‍ സുരേഷ്
(26), വിദ്യാര്‍ഥികളായ നവ്യ (10), നന്ദന (11) എന്നിവരെ മഞ്ചേരിയിലെ
സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags