മഞ്ചേരി: അങ്ങാടിപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിമുട്ടി ബൈക്ക്
യാത്രക്കാരനായ യുവാവ് മരിച്ചു. തൃക്കലങ്ങോട് മരത്താണി സ്വദേശി
കോലോത്തുംതൊടി ആഷിഖ്(20) ആണ് മരിച്ചത്. മഞ്ചേരിയിലെ സ്വകാര്യ സ്‌കാനിങ്
സെന്ററിലെ ജീവനക്കാരനാണ്. അങ്ങാടിപ്പുറം ഹമദ് ഐ.ടി.സിക്ക് സമീപം ബുധനാഴ്ച
ഉച്ചയ്ക്കാണ് അപകടം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍നിന്ന്
കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
മഞ്ചേരി മാനു സ്‌കാന്‍ സെന്ററിലെ ജീവനക്കാരനാണ്. പിതാവ്: അബ്ദുള്‍റസാഖ്. ഉമ്മ: സലീന. സഹോദരങ്ങള്‍: സീനത്ത്, സദഖത്തുള്ള.
ന്യൂസ് അയച്ചുതന്നത്: അനസ്,ശർഫു: കാരക്കുന്ന്