ഇനി മുതൽ www.karakunnunews.tk


www.karakkunnu.tk ഇനിമുതൽ www.karakunnunews.tk


ഇതൊരു തുടക്കമാണ്. ഇന്റെര്‍ നെറ്റിന്റെ ജാലകത്തിലൂടെ അതിരുകളില്ലാത്ത വെബ് ലോകത്തിന്റെ പലകോണുകളിലായി ചിതറി കിടക്കുന്ന കാരക്കുന്ന്കാരുടെ ഒരു കൂട്ടായ്‌മ. മലപ്പുറം ജില്ലയിലെ ഹ്ര്ദയമായ മഞ്ചേരിയുടെ മടിത്തട്ടായ ത്രക്കലങ്ങോട് പഞ്ചായത്തിലെയും “കാരക്കുന്ന് “ എന്ന ഒരു കൊച്ചു ഗ്രാമത്തെയും അതിവസിക്കുന്ന ജനങ്ങളുടെയും അവിടെ നടക്കുന്ന സംഭവങ്ങളെയും അവരുടെ ജീവിതങ്ങളെയും അനന്ത സാധ്യതകളുള്ള ഈ വെബ് ലോത്തിനു പരിജയ പെടുത്താനും,അതു വഴി ലോകത്തിന്റെ ഏത് മൂലയിരുന്നു വിരലമര്‍ത്തിയാലും കാരക്കുന്ന് എന്ന ഈ കൊച്ചുഗ്രാമത്തിന്റെ വാര്‍ത്താവിശേഷങ്ങള്‍ അറിയാനുമുള്ള ഒരു ചെറിയ പരിശ്രമം. കക്ഷി രാഷ്ട്രീയത്തിന്റെയോ ജാതി മതത്തിന്റെയോ അതിര്‍ വരമ്പുകള്‍ക്കപ്പുറത്ത് കാരക്കുന്ന് എന്ന നാടിന്റെ പൊതു ശബ്ദമായി ഈ സംവിധാനത്തെ ഉയര്‍ത്തി കൊണ്ട്‌ വരാന്‍ ഒരു സുതാര്യ മാധ്യമമായി നമുക്കിതിനെ ഉപയോഗിക്കാം. കമ്പ്യൂട്ടര്‍ സാങ്കേതിക ലോകത്ത് കാര്യമായ അറിവൊന്നും ഇല്ലാത്ത എനിക്ക് ,ഉള്ള അറിവ് വെച്ചു മുന്നോട്ട് പോവണമെങ്കിൽ നാട്ടുകാരുടേ സഹായം അനിവാര്യമായിട്ടുണ്ട്. അതിന് ഇളങ്കൂർ,ആമയൂർ,ആനക്കോട്ട്പ്പുറം,കണ്ടാലപറ്റ,കാരക്കുന്ന്, ചെറുപള്ളി,പഴേടം,പള്ളിപ്പടി,32... ഇങ്ങനെ ഉള്ള സ്ഥലങ്ങളിലെ യും,വിദേശത്തെപ്രധാന സ്ഥലങ്ങളിലേയും കാരക്കുന്ന് ന്യൂസിനുള്ള റിപ്പോർട്ടർമാർ മുന്നോട്ട് വരണമെന്ന് അറീക്കുന്നു.ഈ സംരഭത്തിനു പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന നല്ല മനസ്സിനുടമകള്‍ , എല്ലാവരോടും നന്ദിയും കടപ്പാടും രേഖപെടുത്തട്ടെ. ശരിയെന്നു തൊന്നുമ്പോള്‍ പിന്തുണയും അരുതാത്തതെങ്കില്‍ വിമര്‍ശനങ്ങളും അതിരു വിടുന്നുണ്ടങ്കില്‍ ശാസനയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു നിങ്ങളില്‍ നിന്ന് karakunnunews@gmail.com എന്ന വിലാസത്തിലേക്ക്.
ത്രക്കലങ്ങോട് പഞ്ചായത്തിലേയും കാരക്കുന്ന് മേഖലയിലേയും ബന്ദ പ്പെട്ട വാർത്തകൾ,ഫോട്ടോകൾ,വീഡിയോ,ചരമ വാർത്തകൾ,ചരിത്രം,ലേഖനങ്ങൾ,ചെറുകഥ,കവിത,തുടങ്ങിയ എല്ലാ തരത്തിലുമുള്ള വാർത്തകളും അയച്ചു തരിക..
നമ്മുടെ നാട്ടിലേ വാർത്തകൾ വിദേശത്തുള്ള കാരക്കുന്നുകാർ അറിയട്ടേ...

വാർത്തകൾ അയക്കേണ്ട മൈൽ ഐഡി.karakunnunews@gmail.com
Tags
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top