ക്ഷേത്രക്കുളം സംരക്ഷിക്കണം
August 02, 2011
0
ഇളങ്കൂർ: തൃക്കലങ്ങോട് പഞ്ചായത്തിലെ കൂമംകുളം തച്ചൂര്‍ നല്ലൂര്‍ വിഷ്ണുക്ഷേത്രത്തിലെ കുളം സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ബി.ജെ.പി തൃക്കലങ്ങോട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് കെ. ജിനചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ ജനറല്‍സെക്രട്ടറി പ്രേമന്‍, പി.ജി. ഉപേന്ദ്രന്‍, കെ.പി. ഗോപിനാഥ്, കെ. ഗോപാലകൃഷ്ണന്‍, സി. വാസുദേവന്‍, പ്രമേഷ് പാണ്ടിക്കാട്, ടി.പി. വാസു, അരവിന്ദന്‍ കഴിക്കാട്, പി. മുരുകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി. മുരുകന്‍ (പ്രസി), എം. ശങ്കരന്‍, കെ. ഗോപാലകൃഷ്ണന്‍ (വൈസ് പ്രസി), ടി.പി. വാസു (ജന. സെക്ര), പി. പദ്മനാഭന്‍, സന്തോഷ് (സെക്ര), ചന്ദ്രശേഖരന്‍ (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു.
Tags