

തൃക്കലങ്ങോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ സോഷ്യല്‍ ഓഡിറ്റ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന ഉദ്ഘാടനംചെയ്തു. വൈസ്പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വിജയന്‍, ശ്രീകുമാര്‍, കെ.കെ. ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.