
കാരകുന്ന്: ത്യക്കലങ്ങോട് കരിക്കാട് ദേവസ്വം ട്രഷ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീ ശാസ്താ കോളേജില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേത്യത്വത്തില്‍ നടന്ന ഇഫ്താര്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. മതേതര കൂട്ടായ്മയുടെ സന്ദേശം നല്‍കുന്ന ഇത്തരം പരിപാടികള്‍ കാലികവും മാത്യകാപരവുമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത എഴുത്തുകാരനും നാടകക്യത്തും കേരളാ സംഗീത നാടക അക്കാഡമി ജേതാവുമായ പി.കെ ദേവന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. കോളേജ് പ്രിന്‍സിപ്പാള്‍ നാരയണന്‍ നമ്പൂതിരി, ട്രസ്റ്റ് ചെയര്‍മാന്‍ മരാട്ട് മോഹനന്‍ നമ്പൂതിരിപ്പാട്, ഗ്രാമ പഞ്ചായത്തംഗം ഷെരീഫ് ബാബു, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, തദ്ദേശ വാസികള്‍ എനിവര്‍ സംബന്ധിച്ചു.