മഞ്ചേരി: കാരക്കുന്ന് ചെറുപള്ളി യൂണിറ്റ് എസ്.വൈ.എസിന്റെയും പന്തപ്പള്ളി മുഹമ്മദ് മുസ്‌ലിയാര്‍ സ്മാരക സുന്നി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ റിലീഫ് വിതരണവും മതപഠന ക്ലാസും നടത്തി. റിലീഫ് വിതരണോദ്ഘാടനം പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി നിര്‍വഹിച്ചു. എന്‍. ചോലയില്‍ അഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു.
പഠനക്ലാസ്സില്‍ പി. ഇബ്രാഹിം ഫൈസി, പി.കെ. അബ്ദുള്ള ഫൈസി, ഉമര്‍ മുസ്‌ലിയാര്‍, പി. ബഷീര്‍ സഖാഫി, സി.പി. അലവി അഹ്‌സനി, എന്‍.പി. മുഹമ്മദ് സഖാഫി, പി. ഉസ്മാന്‍, പി. ഹുസൈന്‍, അബ്ദുറഹ്മാന്‍ കാരക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.