
ആമയൂര്‍ റോഡ്: വലിയ പറമ്പില്‍ യുവാക്കളുടെ നേത്യത്വത്തില്‍ ആമയൂര്‍ റോഡില്‍ വെച്ച് നടന്ന ഓണാഘോഷ പരിപാടി വേറിട്ട കാഴ്ചയായി. വലിയ പറമ്പില്‍ നിന്നും തുടങ്ങി ചെറുപള്ളി-നീലങ്ങോട് ഭാഗങ്ങളില്‍ നിന്നും സംഘമായി എത്തി മ്ആവേലി വമനന്‍, പുലിക്കളി, വേട്ടക്കാരന്‍, തുടങ്ങിയവരുടെ അകമ്പടിയോടെയെത്തിയ സംഘം വീടുകളില്‍ കയറി ഓണാശംസകള്‍ കൈമാറിയത് നാട്ടുകാര്‍ക്ക് പുത്തന്‍ അനുഭവമായി. റെജീഷ്, കുട്ടന്‍, അഖില്‍, അബി, ബിജിത്ത്, മണികണ്ഠന്‍, വിനോദ് എന്നിവര്‍ നേത്യത്വം നല്‍കി.