
കാരക്കുന്ന്: തച്ചുണ്ണി-മൈലൂത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ തൃക്കലങ്ങോട് പഞ്ചായത്തോ ഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്തോഫീസ്, കൃഷിഭവന്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹോമിയോ ആസ്പത്രി, പി.എച്ച്.സി, മൃഗാസ്പത്രി, ആയുര്‍വേദാസ്പത്രി തുടങ്ങിയവ റോഡിന്റെ വശത്തായിട്ടുണ്ട്.
റോഡിന്റെ അധികഭാഗത്തും 25 വര്‍ഷമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
മാര്‍ച്ച് ജില്ലാപഞ്ചായത്തംഗം വി.എം. ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. ഇ. അബ്ദു, കെ.കെ. ജനാര്‍ദ്ദനന്‍, പി. മുജീബ്, എന്‍.എം. കോയ, പി. കുട്ട്യാപ്പു, എം. ആലിക്കുട്ടി, ഇസ്മായില്‍, അയ്യപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.