
തൃക്കലങ്ങോട്: തിരുമണിക്കര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്കുള്ള റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായി.
മരത്താണിയില്‍നിന്ന് ക്ഷേത്രത്തിലേക്കുള്ള ഒരുകിലോമീറ്ററോളം റോഡാണ് അവിടവിടെയായി പൊട്ടിപ്പൊളിഞ്ഞത്. ദിവസേന നൂറുകണക്കിന് ഭക്തജനങ്ങളാണ് ഇതുവഴി ക്ഷേത്രത്തിലേക്ക് പോവുന്നത്. ഇടുങ്ങിയതായതിനാല്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള ഇരുചക്രവാഹനക്കാരുടെ യാത്രയും പ്രയാസമാണ്. മഴപെയ്താല്‍ കൂടുതല്‍ ദയനീയമാവും. പത്തുവര്‍ഷത്തിലേറെയായി റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് തിരുമണിക്കര ഗുരുവായൂരപ്പന്‍ ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ആര്‍. അനൂപ് വാരിയര്‍, സെക്രട്ടറി കെ. കൃഷ്ണപ്രസാദ്, ഖജാന്‍ജി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.