
കാരക്കുന്ന്: ചീനിക്കല്‍ മണ്ണുന്തല മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യബോധവത്കരണ ക്ലാസ് നടത്തി. എടവണ്ണ രാജഗിരി ആസ്പത്രിയിലെ ഡോ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഉസ്മാന്‍ ക്ലാസെടുത്തു. സി. പുരുഷോത്തമന്‍, സി. വാസുദേവന്‍, എന്‍.വി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.