
കാരകുന്ന്: എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപക ദിനാചരണം നടത്തി. പൊതുയോഗം എന്‍.എസ്.എസ്. ഏറനാട് താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍. നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എല്‍. രാവുണ്ണിനായര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം പി. അജിത, കരയോഗം ഖജാന്‍ജി എം.വി.ഗോപാലകൃഷ്ണന്‍, സെക്രട്ടറി പി.പി.മോഹന്‍കുമാര്‍, വനിതാ സമാജം പ്രസിഡന്റ് കെ.പി. വിജയലക്ഷ്മി, സരോജദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.