
തൃക്കലങ്ങോട്: വിസ്തൃതിയിലും ജനസംഖ്യയിലും മുന്നിട്ടുനില്‍ക്കുന്ന തൃക്കലങ്ങോട് പഞ്ചായത്ത് വിഭജിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രചാരണം തുടങ്ങാന്‍ തീരുമാനിച്ചു. 2011ലെ സെന്‍സസ് അനുസരിച്ച് 58,000 ജനസംഖ്യയുള്ള പഞ്ചായത്ത് ഏറനാട് താലൂക്കിലെ ഏറ്റവും വിസ്തൃതിയുള്ള പഞ്ചായത്തുകൂടിയാണ്. എളങ്കൂര്‍, തൃക്കലങ്ങോട്, കാരക്കുന്ന് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പഞ്ചായത്തില്‍ എളങ്കൂര്‍ കേന്ദ്രമാക്കി പഞ്ചായത്ത് രൂപവത്കരിക്കണമെന്നാണ് ആവശ്യം. എളങ്കൂര്‍ വില്ലേജുകാര്‍ക്ക് പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന തൃക്കലങ്ങോട് എത്താനും മറ്റുഭാഗത്തുള്ളവര്‍ക്ക് പഞ്ചായത്തിലെ പി.എച്ച്.സി, ആയുര്‍വേദ ആസ്പത്രി, മൃഗാസ്പത്രി എന്നീ സ്ഥാപനങ്ങളിലെത്താനും ഏറെ പ്രയാസമുണ്ട്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ഡിസംബര്‍ 24ന് മഞ്ഞപ്പറ്റയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഇ.ടി. മോയിന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഗഫൂര്‍ ആമയൂര്‍, എന്‍.പി. മുഹമ്മദ്, അബുസലാം, ടി. സിദ്ധീഖ്, ഷൈജല്‍ എന്നിവര്‍ പ്രസംഗിച്ചു.