
കാരക്കുന്ന്: ജാമിഅ ഇസ്‌ലാമിയ 20-ാം വാര്‍ഷിക മഹാസമ്മേളനത്തിന് പാണക്കാട് മഖാം സിയാറത്തോടെ തുടക്കമായി.
കൂട്ടശ്ശേരി വലിയപോയിലില്‍ തുടങ്ങുന്ന ഷംസു ഉലമ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മോഡല്‍ സ്‌കൂളിന് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. കരിയര്‍ എക്‌സിബിഷന്‍ പവലിയന്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാമ്പസ് ജുമാമസ്ജിദ് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക ദുഅ സമ്മേളനത്തിന് ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്‍കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജാമിഅ കാമ്പസ് ജൂനിയര്‍ ഫെസ്റ്റ് ഡോ. നാട്ടിക മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.