ജാമിഅ ഇസ്‌ലാമിയ വാര്‍ഷികം ആഘോഷിച്ചു

തൃക്കലങ്ങോട്: മുസ്‌ലിം സമൂഹം നേടിയെടുത്ത ധാര്‍മിക ബോധത്തിന്റെ അടിസ്ഥാന സ്രോതസ്സ് പാരമ്പര്യ വിജ്ഞാനമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മഞ്ചേരി ജാമിഅ ഇസ്‌ലാമിയ ഇരുപതാം വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ടി.പി. അബ്ദുള്ള മുസ്‌ലിയാര്‍, സി. കുഞ്ഞാപ്പുട്ടി ഹാജി, പി.പി ഹാജി, കുഞ്ഞാലി മൊല്ല എന്നിവരെ ആദരിച്ചു.

അബ്ദുസമദ് പൂക്കോട്ടൂര്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം, നാലകത്ത് സൂപ്പി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, കെ.എ. റഹ്മാന്‍ ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, ഷാഹുല്‍ ഹമീദ് മേല്‍മുറി തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂര്‍വവിദ്യാര്‍ഥിസംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു.

അധര്‍മ്മങ്ങള്‍ക്കെതിരെ വിദ്യാര്‍ഥിസമൂഹം ജാഗ്രത പാലിക്കണം- അബ്ബാസലി തങ്ങള്‍

തൃക്കലങ്ങോട് : നാടിനെയും സമൂഹത്തിനെയും ഗ്രസിച്ചുകൊണ്ടിരിക്കുന്ന അധാര്‍മികതകള്‍ക്കെതിരെ വിദ്യാര്‍ഥിസമൂഹം ജാഗ്രതപാലിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യയില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.വി. മുഹമ്മദലി വിഷയമവതരിപ്പിച്ചു. എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍, ഇ.എ. സലാം, വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഷാഹുല്‍ ഹമീദ് മേല്‍മുറി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, സയ്യിദ് ഒ.എം.എസ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ താനൂര്‍, ഉമര്‍ ദര്‍സി തച്ചണ്ണ, ഷമീര്‍ ഫൈസി ഒടമല, ഹാറൂണ്‍ റഷീദ് എടക്കുളം, ജലീല്‍ ഫൈസി അരിമ്പ്ര, ഷഹീര്‍ അന്‍വരി പുറങ്ങ്, ശിഹാബ് കുഴിഞ്ഞോള, അബ്ദുള്‍ ഖയ്യൂം കടമ്പോട്, മജീദ് ഫൈസി ഇന്ത്യനൂര്‍, ജാഫര്‍ ഫൈസി പഴമള്ളൂര്‍, അലി അക്ബര്‍ എടവണ്ണപ്പാറ, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ആഷിഖ് കുഴിപ്പുറം, റഫീഖ് അഹമ്മദ് തിരൂര്‍, ബി.ടി. ജലീല്‍ പട്ടര്‍കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top