
എളങ്കൂർ: ചെറുകുളം ജി.എല്‍.പി. സ്‌കൂളില്‍ ബോധവത്കരണ ക്ലാസും കലാമേളയും സംഘടിപ്പിച്ചു. പരിപാടി തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജയപ്രകാശ് ബാബു ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ആലിഹാജി അധ്യക്ഷതവഹിച്ചു.
ഉപജില്ലാ കലാകായിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എ.ഇ.ഒ ഇ..െക ഗീതാഭായി നിര്‍വഹിച്ചു. കെ.എം. ജമീല, അബ്ദുള്‍ഗഫൂര്‍, അബുഹാജി, മലയില്‍ മുസ്തഫ, ആര്‍. റീന, ഹഫ്‌സത്ത് പുത്തലത്ത്, കെ.എം. ത്രേസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി. ഉദയകുമാര്‍ ബോധവത്കരണക്ലാസെടുത്തു. തുടര്‍ന്ന് കലാമേളയും നടന്നു.