
ആമയൂര്‍ റോഡ് : ഓമാനൂര്‍ ശുഹദാക്കളുടെ ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് മൌലിദ് പാരായണവും അന്ന ദാനവും നടത്തി. കാരക്കുന്ന് ആമയൂര്‍ റോഡ് നിസ്ക്കാരപള്ളി പരിസരത്ത് നടന്ന അന്ന ദാനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. അബുദുല്‍ അസീസ് മുസ്ലിയാര്‍, ഇണ്ണിമോയിന്‍,എന്‍.അഷ്രഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.