കൈവെട്ടിയ സംഭവം: ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി


കാരക്കുന്ന് : വിചാരണക്ക് പോകുകയായിരുന്ന കൊലപാതക കേസിലെ പ്രതിയുടെ കൈ വെട്ടിയ സംഭവത്തില്‍ വെട്ടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. വെട്ട്കത്തി, ഇരുമ്പ് പൈപ്പ് എന്നിവയാണ് പ്രതികളുടെ വീട്ടുവളപ്പില്‍ ഒളിപ്പിച്ചുവെച്ചിരുന്നത്. ഇളനീര്‍ വെട്ടാനുപയോഗിക്കുന്ന രീതിയിലുള്ള കത്തി മൂന്ന് മാസം മുമ്പ് മഞ്ചേരിയില്‍ നിന്നും വാങ്ങിയതാണെന്ന് പ്രതികള്‍ സമ്മതിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു വണ്ടൂര്‍ സി.ഐ. മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ്.

കാരക്കുന്ന് പുലത്ത് പാറേങ്ങര ഉമ്മര്‍(50), ഖാലിദ്(31), സുനീര്‍(26), പുലത്ത് പാറേങ്ങല്‍ സിറാജുദ്ദീന്‍(21) എന്നിവരായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കൊല്ലപ്പെട്ട അബ്ദുള്‍നാസറിന്റെ ബന്ധുക്കളായിരുന്നു ഇവര്‍.

അക്രമത്തിനിരയായ ഫയാസിനെ ചവിട്ടി മറിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് സിറാജ് മഞ്ചേരി സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്. ഇതാണ് പോലീസിന് പ്രതികളെ കണ്ടെത്താന്‍ തുണയായത്. നാല് പേരെയും മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു. സിറാജുദ്ദീനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആസ്​പത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. കത്തിയും പൈപ്പും പരിശോധിക്കുവാന്‍ സയന്റിഫിക് അസിസ്റ്റന്റ് തിങ്കളാഴ്ച എത്തും. സി.ഐക്ക് പുറമെ എ.എസ്.ഐ. രാധാകൃഷ്ണന്‍, സി.പി. സന്തോഷ്, സി.പി. മുരളി, കെ. ബഷീര്‍, അബ്ദുള്‍സലാം, റെനി, മോഹിനി, സതീശന്‍ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top