
പുലത്ത് : പാറേങ്ങല്‍ അബ്ദുന്നാസര്‍ വധക്കേസിലെ പ്രതികളെ വെട്ടി ക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തളളി. കാരക്കുന്ന് പുത്തലത്ത് പാറേങ്ങര ഉമ്മര്‍ (50), ഖാലിദ് (31), സുനീര്‍ (26), പുലത്ത് പാറേങ്ങല്‍ സിറാജുദ്ദീന്‍ (21) എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്. കൊല്ലപ്പെട്ട പാറേങ്ങല്‍ അബ്ദുള്‍നാസറിന്റെ ബന്ധുക്കളാണ് ഇവര്‍. കഴിഞ്ഞ 16 നാണ് കാരക്കുന്ന് പഴേടത്ത് ഷാപ്പിന്‍കുന്നില്‍വെച്ച് പ്രതികള്‍ ആക്രമിക്കപ്പെട്ടത്.