
തൃക്കലങ്ങോട് : തൃക്കലങ്ങോട് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളായി എം. ഉമ്മര്‍ മുസ്‌ലിയാര്‍ മൂര്‍ഖന്‍കുണ്ട് (പ്രസി.), സി. കുഞ്ഞാപ്പുട്ടി ഹാജി, അബ്ദുല്‍ ജലീല്‍ പന്തപ്പള്ളി (വൈ. പ്രസി.), വി. ശറഫുദ്ദീന്‍ മഞ്ഞപ്പറ്റ (ജന. സെക്ര.), ടി. ഹംസ ഹാജി എളങ്കൂര്‍, ചെറിയ മുഹമ്മദ് തരികുളം, പേരൂര്‍ മുസ്തഫ മരത്താണി (ജോ. സെക്ര.), അവറാന്‍ കാക്ക മരത്താണി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. യോഗം അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. അഷ്‌റഫ് ഫൈസി അധ്യക്ഷതവഹിച്ചു. ഹംസ ഫൈസി, കബീര്‍ഫൈസി, കെ. അലവി മുസ്‌ലിയാര്‍, സുനീര്‍ ഫൈസി, എന്‍. അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.