

തൃക്കലങ്ങോട് : ഗ്രാമപ്പഞ്ചായത്ത് ഓഫീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സമരക്കാരെ അറസ്റ്റുചെയ്ത് നീക്കുന്നതിനിടെ പോലീസുമായി ചെറിയതോതില്‍ ഉന്തുംതള്ളുമുണ്ടായി. പഞ്ചായത്ത് ഭരണത്തില്‍ സ്തംഭനാവസ്ഥയും കൂട്ടുത്തരവാദിത്വമില്ലായ്മയും ആരോപിച്ചാണ് എല്‍.ഡി.എ് മാര്‍ച്ചും ഉപരോധവും നടത്തിയത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് സമരം തുടങ്ങി. അഞ്ഞൂറിലധികം പേര്‍ പങ്കെടുത്ത ഉപരോധം നീണ്ടുപോയതോടെ ഇവരെ അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമിച്ചു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഇത് ചോദ്യംചെയ്തതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.
ഉച്ചയ്ക്ക് ഒരുമണിയോടെ ആരംഭിച്ച അറസ്റ്റുചെയ്ത് നീക്കല്‍ മൂന്നരയോടെയാണ് അവസാനിച്ചത്. ഇതിനിടെ പോലീസ് സമരക്കാരെ മര്‍ദിച്ചെന്നാരോപിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മഞ്ചേരി ടൗണിലും പ്രകടനം നടത്തി.
ഉപരോധം സി.പി.എം വണ്ടൂര്‍ ഏരിയാസെക്രട്ടറി പി. രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സി.പി.ഐ ജില്ലാകൗണ്‍സില്‍ അംഗം ഇ. അബ്ദു അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എം. ഷൗക്കത്ത്, കെ.കെ. ജനാര്‍ദനന്‍, എന്‍.എം. കോയ, കെ. കുട്ടിയാപ്പു, നിഷ, ഡി.വൈ.എഫ്.ഐ വില്ലേജ് പ്രസിഡന്റ് പി. ബാലന്‍, മനു കരിക്കാട്, പി.പി. ഫാത്തിമ, സരോജിനി, നടരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.