
ത്രിക്കലങ്ങോട് : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന ഇടത് വ്യാമോഹം നടക്കില്ലെന്നും അതിനു വെച്ച വെള്ളം വാങ്ങിവെക്കുക തന്നെ വേണമെന്നും ത്രിക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈമൂനടീച്ചര്‍ പറഞ്ഞു. താന്‍ ഒരു അധ്യാപിക ആയത് കൊണ്ടാണ് മുഴുവന്‍ സമയം പഞ്ചായത്തില്‍ ഇരികാന്‍ കഴിയാതതെന്നും പ്രസിഡന്റ് പദവി അധ്യാപികക്ക് പാടില്ലെന്ന് പഞ്ചായത്ത് രാജ് മുഖവുര നിശേദിച്ചിട്ടില്ലെന്നും ട്ടീചര്‍ പറഞ്ഞു. ഉദ്ദ്യോഗസ്ഥര്‍മാരില്ലാത്ത പ്രയാസമാണ് ഇപ്പോള്‍ ഉള്ളത് മറ്റൊരു പ്രയാസവും ഇപ്പോളില്ലെന്നും പഞ്ചായത്തിലെ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യേണ്ടത് പ്രസിഡ്ന്റ് അല്ലെന്നും അതു ഉദ്ദ്യോഗഥരാണെന്നും പ്രസിഡന്റ് പറഞ്ഞു. ഇതിനെതിരെ സി.പി എം. നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതം മാത്രമാണ് ഇതു സമ്മന്ധിച്ചു സി.പി.എം ന്റെ ആരോപണം വിവരക്കേടാണെന്നും മൈമൂന ടീച്ചര്‍ പറഞ്ഞു.