ഇ.എം.എസ് ഭവന പദ്ധതിയില്‍ അട്ടിമറി: പ്രതിപക്ഷം



ഇ.എം.എസ് ഭവന പദ്ധതിയില്‍ അട്ടിമറിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇതിനെതിരെ പ്രതിപക്ഷം സമരപരിപാടികളുമായി രംഗത്തിറങ്ങുന്നു.
ഇ.എം.എസ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 300 അതികം വീടുകള്‍ക്ക് ഡി.പി.സി അങ്ങീകാരം ലഭിച്ചിട്ടും പഞ്ചായത്ത് ഒരു നടപടിയും ചെയ്യുന്നില്ലാ എന്നാണ് ആരോപണം. കിട്ടിയ വിഹിതത്തില്‍ നിന്നും കുറച്ചു വീടുകള്‍ മാത്രം അനുവതിച്ചു നല്‍കിയൊള്ളുവെന്നുമാണ് പ്രതിപക്ഷാ അംഗങ്ങളായ കോയമാസ്റ്ററും, കെ.കെ ജനാര്‍ദ്ദനും ആരോപിക്കുന്നത് .
പഞ്ചായത്തിലെ പല ഭാഗത്തും തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്നും ചില വാഡുകളില്‍ മെംമ്പര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ചോര്‍ന്ന് നന്നാക്കുന്ന അവസ്തയാണുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു.
പഞ്ചായത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നില്ല എന്നും നികുതി പിരിവില്‍ അപാകതകള്‍ നടക്കുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. അധ്യാപിക സ്ഥാനവും പ്രസിഡന്റ് സ്ഥാനവും ഒരുമിച്ചു കൊണ്ട് പോവാന്‍ കഴിയില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ വന്‍ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും ഒരു സ്വകാര്യ ടി.വി ചാനലിനോട് പറഞ്ഞു
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top