
കാരക്കുന്ന് : അല്‍ഫലാഹ് ഇംഗ്ലീഷ് സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ്മുറിയുടെയും വെര്‍ച്വല്‍ ലാബിന്റെയും ഉദ്ഘാടനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുധാകരന്‍, ഇ.എ. സലാം, കെ. കുട്ട്യാപ്പു, ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എം. ഷൗക്കത്ത്, ഷംസുദ്ദീന്‍ നിസാമി, അബ്ദുറഹിമാന്‍ കാരക്കുന്ന്, പ്രിന്‍സിപ്പല്‍ നിസാമുദ്ദീന്‍ അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുറഷീദ് സഖാഫി അധ്യക്ഷത വഹിച്ചു.